പാലാ ഉപതെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്നു. എല്‍ഡിഎഫും യുഡിഎഫും സമാസമം

Last Updated :20 January 2024, 8:06 am IST

News Now

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്നു. എല്‍ഡിഎഫും യുഡിഎഫും സമാസമം. ആറ് വോട്ടുകള്‍ വീതമാണ് എല്‍ഡിഎഫും യുഡിഎഫും നേടിയത്. പതിനഞ്ച് തപാല്‍ വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണം അസാധുവായി. 

എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഒരുമണിക്കൂറിനുള്ളില്‍ ആദ്. ഫലസൂചനകള്‍ അറിയാം. തപാല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിത്തീര്‍ന്നാലുടന്‍ രാമപുരം പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍. 176 ബൂത്തുകളിലെ 1,27,939 വോട്ടുകള്‍ 14 റൗണ്ടില്‍ എണ്ണും. വാശിയേറിയ പോരാട്ടം നടന്ന പാലായില്‍ യുഡിഎഫ് , എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് പ്രധാന മത്സരം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോളില്‍ പറയുന്നത്. എന്നാല്‍ എല്‍ഡിഫും ബിജെപിയും വിജയപ്രതീക്ഷയിലാണ്.

ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. 71.41 ശതമാനം പോളിംഗാണ് പാലായില്‍ രേഖപ്പെടുത്തിയത്. തികഞ്ഞ വിജയപ്രതീക്ഷയിലാണ് എല്ലാ മുന്നണികളും. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് ഇടതുസ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ രാവിലെ അവകാശപ്പെട്ടത്. എന്നാല്‍ മികച്ച ഭൂരിപക്ഷത്തോടെ പാലായിലെ ജനം തന്നെ മാണിസാറിന്റെ പിന്‍?ഗാമിയായി തെരഞ്ഞെടുക്കുമെന്ന് ഉറപ്പുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമും അഭിപ്രായപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം