
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

കൊച്ചി : കോവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സര്ക്കാര് വര്ധിപ്പിച്ച അധിക നിരക്ക് പുനഃസ്ഥാപിക്കാന് ഹൈക്കോടതി ഉത്തരവിട്ടതോടെ ബസ് ചാര്ജ് നിരക്കുകളില് വന് മാറ്റം വരും. മിനിമം ചാര്ജ് എട്ടുരൂപയായിരുന്നത് 12 രൂപയാകും.
അഞ്ചുകിലോമീറ്റര് വരെയാണ് മിനിമം ചാര്ജ് ഈടാക്കുന്നത്. തുടര്ന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ പത്തുപൈസ വീതം വര്ധിക്കും. നിലവില് എഴുപത് പൈസയായിരുന്നു.
ഇതനുസരിച്ച് ഇപ്പോഴത്തെ 10 രൂപ ചാര്ജ് 15 ആയും 13 രൂപ 20 ആയും 15 രൂപ 23 ആയും 17 രൂപ 26 രൂപയായും വര്ധിക്കും. വിദ്യാര്ഥികളടക്കം ബസ് ചാര്ജില് ഇളവുള്ളവര് നിരക്കിന്റെ പകുതി നല്കണം.
കോവിഡ് കാലത്ത് വര്ധിപ്പിച്ച അധിക നിരക്ക് സ്വകാര്യ ബസ്സുകള്ക്ക് ഈടാക്കാമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. അധിക നിരക്ക് പിന്വലിച്ച സര്ക്കാര് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. ബസ് ചാര്ജ് വര്ധന പരിഗണിക്കാന് നിയമിച്ച രാമചന്ദ്രന് കമ്മീഷന് രണ്ടാഴ്ചയ്ക്കകം റിപ്പോര്ട്ട് നല്കണമെന്നും കോടതി ഉത്തരവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


