അയ്യപ്പധ​ർ​മസേനയുടെ അധ്യക്ഷനാണ് രാഹുൽ ഈശ്വർ

Last Updated :20 January 2024, 8:19 am IST

News Now

ഗു​രു​വാ​യൂ​ര്‍: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തിരെ നിലപാടെടുത്തതിന്റെ പേരിൽ രാഹുൽ ഈശ്വറിനെ സസ്പെൻഡ് ചെയ്ത്  അ​യ്യ​പ്പ​ധ​ർ​മ​സേ​ന ട്ര​സ്​​റ്റി ബോ​ർ​ഡ്. ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ നി​ന്നാണ് സസ്പെൻഡ് ചെയ്തത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ അ​ഡ്വ. മ​നോ​ര​ഞ്ജ​നെ അ​ന്വേ​ഷ​ണ ക​മീ​ഷ​നാ​യി നി​യ​മി​ച്ചു. സ്വാ​മി ഹ​രി​നാ​രാ​യ​ണ​ന്റെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനിച്ചത്.

അയ്യപ്പധ​ർ​മസേനയുടെ അധ്യക്ഷനാണ് രാഹുൽ ഈശ്വർ. പൗരത്വ നിയമത്തിനെതിരേ മലപ്പുറത്ത് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. പാകിസ്താനി ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്‌ലിമാണെന്നും മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയിലെ ആശങ്ക കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കണമെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഈശ്വറിന് സസ്പെൻഷൻ