
News Now
ചിയ വിത്തുകൾ എങ്ങനെ വീട്ടിൽ വളർത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാധനങ്ങൾ വാങ്ങുമ്പോൾ പാക്കറ്റിലെ എന്തൊക്കെ വിവരങ്ങൾ ശ്രദ്ധിക്കണം?
ഏകാധിപത്യപരമായ പെരുമാറ്റവും സാമ്പത്തിക ക്രമക്കേടുകളും; തിരുനാവായ മഹാമാഘ മഹോത്സവ നേതൃത്വത്തില് നിന്ന് സ്വാമി ആനന്ദവനത്തെ മാറ്റിയതില് വിശദീകരണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 772 lottery result

കോട്ടയം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് വൈക്കത്ത് രണ്ട് യുവാക്കള്ക്ക് ദാരുണാന്ത്യം. വൈക്കം അക്കരപ്പാടം കോണിപറമ്പില് അരുണ് (25), വല്ലകം വഴുതക്കാട്ട് ശ്രീനിവാസന്റെ മകന് ശ്രീശ്യാം (24) എന്നിവരാണ് മരിച്ചത്. വൈക്കം വടയാറില് ഇന്ന് ഉച്ചയ്ക്ക് ശേഷം വടയാര് പാലത്തിനു സമീപമായിരുന്നു അപകടം.
വൈക്കം വടയാറില് വെച്ചാണ് അപകടമുണ്ടായത്. യുവാക്കള് ബൈക്കില് തലയോലപ്പറമ്പിലേക്കും, ലോറി വൈക്കം ഭാഗത്തേക്കും വരികയുമായിരുന്നു. അപകടത്തില് ബൈക്കും, യുവാക്കളും ലോറിക്കടിയില്പ്പെടുകയായിരുന്നു.
ഫയര്ഫോഴ്സും പൊലീസും നാട്ടുകാരും ചേര്ന്നാണ് യുവാക്കളെ പുറത്തെടുത്തത്. അപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങള് കോട്ടയം മെഡിക്കല് കോളേജ് മോര്ച്ചറിയിലേക്കു മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

