
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

തിരുവനന്തപുരം : ശബരിമലയ്ക്ക് 739 കോടി രൂപ ബജറ്റില് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു. റോഡ് നവീകരണത്തിനായി 200 കോടി രൂപ വകയിരുത്തി. തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് 100 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. പമ്പയിലും നിലയ്ക്കലും പാര്ക്കിംഗിന് കൂടുതല് സൗകര്യമൊരുക്കും.
പമ്പ, നിലയ്ക്കല് അടിസ്ഥാന സൗകര്യത്തിന് 147.75 കോടി രൂപ അനുവദിച്ചു. പമ്പയില് ഒരു കോടി ലിറ്ററിന്റെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. ശബരിമലയില് നിന്നും ഒരുരൂപ പോലും സര്ക്കാര് എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ശബരിമല മാസ്റ്റര് പ്ലാനിനായി 65 കോടി വകയിരുത്തി. പമ്പയില് വിരിപ്പന്തല് നിര്മ്മിക്കാന് 20 കോടി അനുവദിച്ചതായും മന്ത്രി അറിയിച്ചു. ശബരിമലയില് തിരുപ്പതി മാതൃകയില് പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി ബജറ്റില് പ്രഖ്യാപിച്ചു.കൊച്ചി, മലബാര് ദേവസ്വം ബോര്ഡുകള്ക്ക് 36 കോടി രൂപ വീതം അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



