
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

പത്തനംതിട്ട: മഴ ശക്തമായി തുടരുന്നതോടെ പമ്പാ ഡാമിലേക്കുള്ള നീരൊഴുക്കിൽ കുറവില്ല. ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്റർ ആണ്.
വെള്ളിയാഴ്ച 207 മില്ലി മീറ്റർ മഴ കിട്ടുകയും അതിലൂടെ 12.36 എംസിഎം ജലം ഒഴുകിയെത്തുകയും ചെയ്തു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻറെ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട ജില്ലയിൽ വരും ദിവസങ്ങളിലും അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ നീരൊഴുക്ക് ഉണ്ടാകാൻ ഇടയുണ്ട്.
ജലനിരപ്പ് 984.5 മീറ്ററിലേക്ക് എത്തുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഇതിനു ശേഷം 985 മീറ്റർ ഉയരത്തിൽ എത്തുമ്പോഴാണ് ഡാം തുറക്കേണ്ടി വരും. പമ്പാ നദീ തീരത്തു താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



