ആദിവാസി വിഭാ​ഗത്തിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് നേടിയ ശ്രീധന്യ അസിസ്റ്റൻ്റ് കളക്ടർ ട്രെയിനിയായി ചുമതലയേൽക്കും

Last Updated :20 January 2024, 8:23 am IST

News Now

കോഴിക്കോ‌ട്: ആദിവാസി വിഭാ​ഗത്തിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടറായി നിയമിതയായി. അസിസ്റ്റൻ്റ് കളക്ടർ ട്രെയിനിയായി ശ്രീധന്യ ഉടൻ തന്നെ ചുമതലയേൽക്കും.

സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്ക് കരസ്ഥമാക്കിയാണ് ശ്രീധന്യ നേട്ടത്തിലെത്തിയത്. പട്ടികവര്‍ഗ വിഭാഗത്തിലെ കുറിച്യ സമുദായംഗമായ ശ്രീധന്യ വയനാട് പൊഴുതന സ്വദേശിയാണ്. വയനാട്ടിൽ നിന്ന് ആദ്യമായി ഐഎഎസ് പട്ടം നേടുന്നതും ശ്രീധന്യയാണ്. 

തരിയോട് നിര്‍മല ഹൈസ്‌കുളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്തു.  കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ശ്രീധന്യ സിവില്‍ സര്‍വ്വീസ് സ്വന്തമാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീധന്യ ഇനി കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടർ