
News Now
പ്രേം നസീര് ജന്മശതാബ്ദി ആഘോഷിക്കാന് സര്ക്കാര്; നാലുമാസം നീണ്ടുനില്ക്കുന്ന ആഘോഷം; തിരുവനന്തപുരത്ത് സ്മാരകം

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്ഹിയില് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

കോഴിക്കോട്; പത്ത് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് ആൺകുട്ടികൾക്കെതിരെ കേസ്. കോഴിക്കോട് വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. മൊബൈലിൽ വിഡിയോ കണ്ടാണ് 11, 12 വയസുള്ള കുട്ടികൾ പത്ത് വയസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചത്. ജുവനൈൽ ബോർഡിനു മുൻപിൽ ഹാജരാക്കിയ ഇവരെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
2 മാസം മുൻപാണ് സംഭവം നടക്കുന്നത്. വീട്ടിൽ രക്ഷിതാക്കളില്ലാത്ത സമയത്ത് എത്തിയ ആൺകുട്ടികൾ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വിവരം പെൺകുട്ടി വീട്ടിൽ അറിയിച്ചെങ്കിലും ബന്ധുക്കൾ പരാതി നൽകിയില്ല. പകരം പെൺകുട്ടിയുടെ ബന്ധുക്കൾ ഈ ആൺകുട്ടികളെ മർദിച്ചു.
3 ദിവസം മുൻപ് വീട്ടുകാർ പരസ്പരം വഴക്കുകൂടിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. നാട്ടുകാരാണു പൊലീസിൽ വിവരം അറിയിച്ചത്. തുടർന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകി. പരാതിയിൽ പറഞ്ഞ 3 ആൺകുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു രണ്ട് പേർ കൂടി ഉൾപ്പെട്ടതായി അറിവായത്. മൊബൈൽ ഫോണിൽ കണ്ട വിഡിയോ ദൃശ്യങ്ങളാണ് ഇത്തരത്തിൽ ചെയ്യാൻ കാരണമെന്നു കുട്ടികൾ കൗൺസലിങ്ങിൽ വെളിപ്പെടുത്തി. ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി. ബിജുരാജിനാണ് അന്വേഷണച്ചുമതല. ആൺകുട്ടികളെ തല്ലിയതിനു പെൺകുട്ടിയുടെ ബന്ധുക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



