
തിരുവനന്തപുരത്ത് വീട്ടില്‍ നിന്ന് 100 പവന് കവര്‍ന്നു; മോഷണം ക്ഷേത്രദര്‍ശനത്തിന് പോയപ്പോള്‍
കന്റെ ഉപനയനത്തിന്റെ ഭാഗമായി ദുബായില്‍ നിന്നെത്തിയ ഇയാള്‍ ലോക്കറില്‍ നിന്ന് സ്വര്‍ണം എടുത്തിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം മണക്കടവില്‍ വന്‍ മോഷണം. പ്രവാസിയായ മണക്കടവ് സ്വദേശി രാമകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് നൂറ് പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയപ്പോഴാണ് സംഭവം.
രാമകൃഷ്ണന് ദുബായില്‍ ജോലി ചെയ്യുന്ന ആളാണ്. മകന്റെ ഉപനയനത്തിന്റെ ഭാഗമായി ദുബായില്‍ നിന്നെത്തിയ ഇയാള്‍ ലോക്കറില്‍ നിന്ന് സ്വര്‍ണം എടുത്തിരുന്നു. കഴിഞ്ഞ ദിവസം ആഭരണങ്ങള്‍ വീട്ടില്‍ വച്ച ശേഷം തിരുച്ചന്തൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയിരുന്നു.
ഇന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി അറിയാന്‍ കഴിഞ്ഞത്. വീടിന്റെ രണ്ടാം നിലയുടെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

