കുട്ടിയുടെ മരണത്തില്‍ പൂവച്ചല്‍ സ്വദേശിയായ പ്രിയരഞ്ജനെതിരെ പൊലീസ് കേസെടുത്തു

കുട്ടിയെ വണ്ടിയിടിക്കുന്നതിന്റെ സിസിടിവി ദൃശ്യം, പ്രതി പ്രിയരഞ്ജന്‍
Last Updated :20 January 2024, 9:25 am IST

News Now

തിരുവനന്തപുരം: കാട്ടാക്കടയില്‍ 10ാം ക്ലാസുകാരനെ കാറിടിച്ച് മരിച്ച സംഭവം കൊലപാതകം. പൂവച്ചല്‍ സ്വദേശിയായ ആദി ശേഖറിന്റെ മരണത്തിലാണ് വഴിത്തിരിവുണ്ടായത്. കുട്ടിയുടെ മരണത്തില്‍ പൂവച്ചല്‍ സ്വദേശിയായ പ്രിയരഞ്ജനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. 

കഴിഞ്ഞ 31 നാണ് പുളിങ്ങോട് ക്ഷേത്രത്തിന് സമീപം ആദി ശേഖര്‍ വാഹനമിടിച്ച് മരിച്ചത്. വാഹനാപകടമാണ് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കൊലപാതകമെന്ന് തെളിഞ്ഞത്. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ആദി ശേഖര്‍ സൈക്കിളെടുത്ത് പോകാന്‍ തുടങ്ങുന്നതിനിടെ കുട്ടിയുടെ ശരീരത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. 

മരിച്ച ആദി ശേഖറിന്റെ അകന്ന ബന്ധുവാണ് പ്രിയരഞ്ജന്‍. ക്ഷേത്ര മതിലിനു സമീപം പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പകയാകാം കൊലപാതകം നടത്താന്‍ കാരണമായത് എന്നാണ് നിഗമനം. അപകടത്തിനു പിന്നാലെ കാര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രിയരഞ്ജനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷമാകും കൊലപാതകം അടക്കമുള്ള കുറ്റം ചുമത്തുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates