രണ്ടു ബോട്ടുകളിലായി 12 തീവ്രവാദികൾ ആലപ്പുഴയിലെത്തിയതായി കർണാടക ഇന്റലിജൻസ് റിപ്പോർട്ട്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST

News Now

മംഗളൂരു: രണ്ടു ബോട്ടുകളിലായി 12 തീവ്രവാദികൾ ആലപ്പുഴയിലെത്തിയതായി കർണാടക ഇന്റലിജൻസ് റിപ്പോർട്ട്. പാകിസ്ഥാനിലേക്ക്‌ പോവുകയായിരുന്നു ഇവരുടെ ലക്ഷ്യം.

ശ്രീലങ്ക വഴി തീവ്രവാദികൾ കടൽമാർഗം ആലപ്പുഴയിൽ എത്തിയെന്നാണ് സൂചന. ഇത് മുൻനിർത്തി കേരള, കർണാടക തീരദേശ അതിർത്തികളിൽ അതി ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലെ തീരദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ വിവരം അറിയിക്കണമെന്ന് തീരദേശത്ത് മീൻപിടിക്കാൻ പോകുന്ന ബോട്ടുകാരോട് തീരദേശസേന ആവശ്യപ്പെട്ടിട്ടുണ്ട്. മംഗളൂരുവിൽ ഉൾപ്പെടെ കർണാടകയുടെ പടിഞ്ഞാറൻ തീരത്തും ജാഗ്രതാ നിർദേശം നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates