
കഫക്കെട്ടിന് ചികിത്സ തേടി, ഇഞ്ചെക്ഷന്‍ എടുത്തതിന് പിന്നാലെ 12കാരന്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍
നാദാപുരത്ത് കഫക്കെട്ടിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ പന്ത്രണ്ട് വയസുകാരൻ മരിച്ചു

കോഴിക്കോട്: നാദാപുരത്ത് കഫക്കെട്ടിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ പന്ത്രണ്ട് വയസുകാരൻ മരിച്ചു. ചികിത്സ പിഴവാണ് മരണകാരണം എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്തു.
കുറ്റ്യാടി വട്ടോളി പടിക്കലക്കണ്ടി രജീഷിന്റെ മകൻ തേജ് ദേവ് ആണ് മരിച്ചത്. ഇൻജെക്ഷൻ നൽകിയതിനെ തുടർന്നുണ്ടായ അലർജിയാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കഫക്കെട്ടിന് തേജ് ദേവ് നാദാപുരത്തെ ന്യൂക്ലിയസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടു
അസുഖം കുറയാതെ വന്നതോടെ തിങ്കളാഴ്ച രാവിലെ വീണ്ടും ആശുപത്രിയിലെത്തി. ആശുപത്രിയിൽ നിന്ന് ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടു. ദേഹം നീല നിറമായി. ഉടൻ കുട്ടിയെ തലശേരിയിലെ മറ്റൊരു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചികിത്സ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. ഇഞ്ചെക്ഷൻ മാറിയതാണ് കുട്ടിയുടെ മരണകാരണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ ടെസ്റ്റ് ഡോസ് നൽകിയപ്പോൾ പ്രശ്‌നങ്ങൾ ഉണ്ടായില്ലെന്നും അതിനാലാണ് മരുന്ന് നൽകിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
