രണ്ടു വയസ്സുള്ള സഹോദരനെ കൊല്ലുമെന്ന് ഭീഷണി, 13 കാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കി; അറസ്റ്റ്

പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിച്ചിരുന്ന പ്രതി, ആറുമാസം മുമ്പാണ് ആദ്യം പീഡിപ്പിച്ചത്

രഞ്ജിത് രജോയാര്‍
Last Updated :20 January 2024, 9:07 am IST

കോട്ടയം: രണ്ടു വയസ്സുള്ള സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 13 കാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. ഇതരസംസ്ഥാന തൊഴിലാളിയായ രഞ്ജിത് രജോയാര്‍ (28) ആണ് അറസ്റ്റിലായത്. പശ്ചിമബംഗാള്‍ നദിയ ജില്ലയിലെ ബല്ലാവാര സ്വദേശിയാണ് ഇയാള്‍. കോട്ടയം കുറവിലങ്ങാട് പൊലീസാണ് ഇയാളെ പിടികൂടിയത്. 

പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിച്ചിരുന്ന പ്രതി, ആറുമാസം മുമ്പാണ് ആദ്യം പീഡിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ പണിക്കുപോയ സമയത്ത് ഇയാള്‍ വീട്ടിലെത്തി. എട്ടുവയസ്സുള്ള സഹോദരനെ സമീപമുള്ള കടയില്‍ ജ്യൂസ് വാങ്ങാന്‍ പറഞ്ഞയച്ചിട്ട് പെണ്‍കുട്ടിയെ കടന്നുപിടിച്ചു. 

കുട്ടി ബഹളമുണ്ടാക്കിയപ്പോള്‍ കട്ടിലില്‍ ഉറങ്ങിക്കിടന്ന രണ്ടുവയസ്സുള്ള സഹോദരന്റെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി. ഭയന്നുപോയ പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തു. സംഭവം പുറത്തുപറഞ്ഞാല്‍ സഹോദരങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് പലതവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. 

ഭയംമൂലം പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വയറുവേദനയെത്തുടര്‍ന്ന് അടുത്തിടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഇതോടെ കുട്ടി അമ്മയോട് വിവരങ്ങള്‍ തുറന്നുപറഞ്ഞു. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ മുങ്ങിയ പ്രതിയെ പൊലീസ് പശ്ചിമ ബംഗാളില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now