പ്രണയമാണെന്നും വിവാഹം കഴിക്കാമെന്നും 13 കാരിയെ വിശ്വസിപ്പിച്ചു ; പാറമടയില്‍ വെച്ചും വീട്ടില്‍ വെച്ചും പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

മൊബൈല്‍ ഫോണ്‍ വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:40 am IST

കൊല്ലം: കൊല്ലം ചടയമംഗലത്ത് വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആയൂര്‍ ഇളമാട് സ്വദേശി ഷഹിന്‍ ആണ് അറസ്റ്റിലായത്. 

ചടയമംഗലം സ്വദേശിനിയായ 13 കാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയമാണെന്നും വിവാഹം കഴിക്കാമെന്നും ഉറപ്പുനല്‍കി. 

മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇയാള്‍ പീഡനത്തിനിരയാക്കി. കുട്ടിയുടെ വീടിന് സമീപത്തെ പാറമടയില്‍വെച്ചും പീഡിപ്പിച്ചു. കുട്ടിയുടെ സ്വര്‍ണമാലയും പ്രതി കൈക്കലാക്കി.

കുട്ടിയുടെ മാല കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now