പതിനാലുകാരനെ മര്‍ദിച്ച കേസ്, ജാമ്യത്തിലിറങ്ങിയ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

ഞായറാഴ്ച ഉച്ചയ്ക്കാണ് ഇദ്ദേഹം വീട്ടില്‍ കുഴഞ്ഞുവീണത്.

death
മനോജ്
Edited by :athira.v.augustine
Last Updated :26 മേയ് 2024, 4:05 pm IST

ആലപ്പുഴ: പതിനാലുകാരനെ മര്‍ദിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞുവീണു മരിച്ചു.

കാപ്പില്‍ കിഴക്ക് ആലമ്പള്ളിയില്‍ മനോജ് (45) ആണ് മരിച്ചത്. ബിജെപി വാര്‍ഡ് ഭാരവാഹിയാണ് മനോജ്. ഞായറാഴ്ച ഉച്ചയ്ക്കാണ് ഇദ്ദേഹം വീട്ടില്‍ കുഴഞ്ഞുവീണത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മേയ് 23നാണ് മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രിസാധനങ്ങളുമായി സൈക്കിളില്‍ പോവുകയായിരുന്ന 14 കാരനെ മനോജ് മര്‍ദിച്ചെന്നായിരുന്നു പരാതി. കഴുത്തിനു പരുക്കുകളുമായി പതിനാലുകാരനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലു പ്രവേശിപ്പിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now