യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; 14 മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം

അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 14 മുതല്‍ നവംബര്‍ ഒന്നുവരെ ട്രെയിന്‍ സമയം പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു

Last Updated :20 January 2024, 12:19 am IST
Edited by :migrator

പാലക്കാട് : അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 14 മുതല്‍ നവംബര്‍ ഒന്നുവരെ ട്രെയിന്‍ സമയം പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു. ഒല്ലൂര്‍-വള്ളത്തോൾ നഗര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലെ ട്രാക്ക് അറ്റകുറ്റപ്പണി പരിഗണിച്ചാണ് സമയമാറ്റം. കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍, തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ എന്നിവ തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ യാത്ര അവസാനിപ്പിക്കും. 

മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം എക്‌സ്പ്രസ് 14,17,20,24, 26,27,28,31 തീയതികളില്‍ ഷൊര്‍ണൂരില്‍ 90 മിനുട്ട് പിടിച്ചിടും. ബിലാസ്പൂര്‍-തിരുനെല്‍വേലി വീക്കിലി എക്‌സ്പ്രസ് 17,24 തീയതികളില്‍ പാലക്കാട് ജംഗ്ഷനിലും, നിസാമുദ്ദീന്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് വീക്കിലി എക്‌സ്പ്രസ് 31 ന് വള്ളത്തോല്‍ നഗറിലും മൂന്നു മണിക്കൂര്‍ വീതം പിടിച്ചിട്ടേക്കും. 

ഹൈദരാബാദ്-കൊച്ചുവേളി എക്‌സ്പ്രസ് 14 ന് പാലക്കാട് ജംഗ്ഷനിലും, 21നും 28 നും മുളഹ്കുന്നത്തുകാവ് ജംഗ്ഷനിലും രണ്ടു മണഇക്കൂര്‍ വീതം പിടിച്ചിട്ടേക്കുമെന്ന് റെയില്‍വേ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

14 മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം