
ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

കോട്ടയം: ദീപികയുടെ 140-ാം വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാതെ ബിജെപി നേതൃത്വം. പരിപാടിയില്‍ ബിജെപി സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് എന്‍ ഹരിയുടെ പേരുണ്ടായിരുന്നെങ്കിലും ബിജെപി പ്രതിനിധികള്‍ ആരും പങ്കെടുത്തില്ല. എന്നാല്‍ സ്ഥലത്ത് ഇല്ലാത്തതിനാലാണ് പരിപാടിക്കെത്താതിരുന്നതെന്ന് എന്‍ ഹരി പറഞ്ഞു.
ചടങ്ങില്‍ ബിജെപിയെ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പരോക്ഷമായി വിമര്‍ശിച്ചു. അഭിപ്രായസ്വാതന്ത്ര്യം ആരുടെ മുന്നിലും അടിയറവ് വെയ്ക്കില്ല. അത് മുഖപ്രസംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ദീപിക ആരെയും ഭയപ്പെടില്ല എന്നും അങ്ങനെ ഭയപ്പെടുന്നത് ദൈവത്തെ മാത്രമെന്നും ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പറഞ്ഞു. ദീപികയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ പ്രതികരണം.
ദീപികയിലെ ചില വ്യക്തികള്‍ രാഷ്ട്രീയം കളിക്കുകയാണ് എന്നും നിക്ഷേപകര്‍ക്ക് വേണ്ടി വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണ് എന്നുമാണ് ഷോണ്‍ ജോര്‍ജ് പറഞ്ഞത്. സഭയുടെ മുഖപത്രം സഭയുടെ താത്പര്യങ്ങളാണ് സംരക്ഷിക്കേണ്ടത്. നിക്ഷേപകര്‍ എഡിറ്റോറിയല്‍ പോളിസിയില്‍ ഇടപെടുന്നുണ്ടോ എന്നറിയാന്‍ സഭയുടെ മക്കളായ ഞങ്ങള്‍ക്കെല്ലാം അവകാശമുണ്ട്. സഭയുടെ ആശങ്കകള്‍ എല്ലാം ബിജെപി അംഗീകരിച്ചു. എന്നാല്‍ ദീപികയില്‍ വരുന്നത് കോണ്‍ഗ്രസ് പരസ്യങ്ങളാണ്. പിതാക്കന്മാരുടെ ലേബലില്‍ യുഡിഎഫിന് വേണ്ടി ചിലര്‍ വിടുപണി ചെയ്യുകയാണ്. ദീപിക ഇത് നിര്‍ത്തണമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
The 140th anniversary celebration of Deepika newspaper,BJP chose not to participate in the event
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ലോകത്താകെ ഒരു മുരളീധരന് മാത്രമേ ബിജെപിയില്‍ ഉള്ളോ?; ലിസ്റ്റിലുള്ള മുഴുവൻ പേരെക്കുറിച്ചും അന്വേഷിക്കട്ടെ'

'പി സി ജോര്‍ജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല, ഷോണ്‍ ഓവറാണ്'; പ്രതികരിച്ച് ജി സുധാകരന്
