ഇഡിയെ പേടിച്ച് ബിജെപി യില്‍ ചേരാന്‍ സിപിഎം നേതാക്കളെ കിട്ടില്ല; കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം: എം എ ബേബി
കേരളത്തിലെ കോണ്‍ഗ്രസ്സ് ഇരട്ടത്താപ്പിനെ എഐസിസി എങ്ങനെയാണ് കാണുന്നതെന്ന് അറിയാന്‍ കൗതുകമുണ്ടെന്ന് ബേബി പറഞ്ഞു

കണ്ണൂര്‍: ഇ ഡിയെ പേടിച്ച് ബിജെപി യില്‍ ചേരാന്‍ സിപിഎം നേതാക്കളെ കിട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബി. ഇത് കേരളത്തില്‍ നിന്ന് മനസ്സിലാക്കാന്‍ പോവുകയാണ്. പിണറായി വിജയനും റിയാസിനുമെതിരെ രാഷ്ട്രീയ വേട്ടയാണ് നടത്തുന്നത്. സി പി എമ്മിനെതിരെ ഇഡി നടത്തുന്ന വേട്ടയ്ക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പിന്തുണയ്ക്കുകയാണെന്നും എംഎ ബേബി കുറ്റപ്പെടുത്തി.
കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഹാളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി. സിഎംആര്‍എല്‍- എക്‌സാലോജിക് വിഷയത്തില്‍ മാത്യു കുഴല്‍നാടന് കോടതിയില്‍ പോയപ്പോള്‍ തിരിച്ചടി ലഭിച്ചതാണ്. കോടതിയുടെ സമയം മെനക്കെടുത്തരുതെന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും എം എ ബേബി ഓര്‍മപ്പെടുത്തി.
ഇതില്‍ കൂടുതല്‍ ഒന്നും സിപിഎമ്മിന് പറയേണ്ടതായി ഇല്ല. ഇഡിയുടെ നീക്കങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും എം എ ബേബി കൂട്ടിചേര്‍ത്തു. വി ഡി സതീശന്‍ സര്‍ക്കാര്‍ ഇതില്‍ എന്തോ കാര്യമുണ്ടെന്ന മട്ടില്‍ സംസാരിക്കുന്നു. കോണ്‍ഗ്രസ് സമുന്നത നേതാക്കളെ ഇഡി വേട്ടയാടിയിട്ടുണ്ട്. സിപിഎമ്മിനെതിരെ നില്‍ക്കുമ്പോള്‍ സന്തോഷിക്കുകയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വരുമ്പോള്‍ വിമര്‍ശിക്കുകയും ചെയ്യുന്നു. കേരളത്തിലെ കോണ്‍ഗ്രസ്സ് ഇരട്ടത്താപ്പിനെ എഐസിസി എങ്ങനെയാണ് കാണുന്നതെന്ന് അറിയാന്‍ കൗതുകമുണ്ടെന്നും ബേബി പറഞ്ഞു.
പിണറായിക്കെതിരായ ഇഡി നിലപാടില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ നിലപാട് എഐസിസി അംഗീകരിക്കുന്നുണ്ടോയെന്നും എംഎ ബേബി ചോദിച്ചു. ബിജെപിയുടെ ഒരു വിഭാഗമായി പ്രവര്‍ത്തിക്കുന്ന ഇഡി ഭീഷണിപ്പെടുത്തുന്ന സംഘമായി മാറി. ഇഡി കള്ള തെളിവുണ്ടാക്കാന്‍ റിയാസിന്റെ സുഹൃത്തിന്റെ കുഞ്ഞുങ്ങളെ അടക്കം കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഇല്ലാത്ത തെളിവുകളുണ്ടാക്കുന്ന, കുറ്റകൃത്യം ചെയ്യുന്ന സംഘമായി ഇ ഡി അധ:പതിച്ചുവെന്നും എംഎ ബേബി പറഞ്ഞു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Congress national leadership must clarify its stance on the ED action against Pinarayi: M A Baby
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'ജനങ്ങളിലേക്ക് തിരികെപ്പോകണം, തിരുത്തല്‍ നടപടിയുമായി മുന്നോട്ട്'; സിപിഎം വിശാല സമിതി യോഗത്തിന് കോഴിക്കോട്ട് തുടക്കം

'പരാതിയുണ്ടെങ്കിലും സിപിഎമ്മുകാര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് തന്നെ വോട്ട് ചെയ്യണം'; പിണറായി വിജയനെ പിന്തുണച്ച് എംഎ ബേബി




