പരീക്ഷ കഴിഞ്ഞ് ബസില്‍ മടങ്ങുന്നതിനിടെ 15കാരിയെ കാണാതായി, അന്വേഷണം

അടിമാലിയില്‍ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി

കാണാതായത് പരീക്ഷ കഴിഞ്ഞ് ബസില്‍ തിരികെ പോകുന്നതിനിടെ പ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :25 ഫെബ്രുവരി 2024, 1:00 pm IST

തൊടുപുഴ: അടിമാലിയില്‍ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി. പരീക്ഷ കഴിഞ്ഞ് ബസില്‍ തിരികെ പോകുന്നതിനിടെ പൈനാവിനും തൊടുപുഴയ്ക്കും ഇടയില്‍ വച്ചാണ് 15കാരിയെ കാണാതായത്.

ഇന്നലെ വൈകീട്ടാണ് സംഭവം.സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ശേഷം അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു എന്ന 14കാരിയുടെ പരാതിയെ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റിയുടെ പ്രത്യേക ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു. കൗണ്‍സിലിങ്ങിന് വിധേയമാകേണ്ട സാഹചര്യമായിരുന്നു പെണ്‍കുട്ടിക്ക്. അതിനിടെ പരീക്ഷ എഴുതാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ പൈനാവിലേക്ക് കൊണ്ടുപോയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരീക്ഷ കഴിഞ്ഞ പൈനാവില്‍ നിന്ന് തൊടുപുഴയിലേക്ക് തിരികെ വരുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. ബന്ധുവീടുകള്‍, പെണ്‍കുട്ടിയുമായി സൗഹൃദമുള്ള ഇടങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തിവരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now