റോഡ് മുറിച്ചു കടക്കുമ്പോൾ കാർ നിർത്തേണ്ടി വന്നതിന്റെ ദേഷ്യം; 15കാരന്റെ മുഖത്തടിച്ചു, കേൾവി ശക്തിക്കു തകരാർ; യുവാവ് അറസ്റ്റിൽ

ചെവിക്കേറ്റ അടി കുട്ടിയുടെ കേൾവി ശക്തിയെ ബാധിച്ചതായും പരാതിയിൽ പറയുന്നു

മനു
Last Updated :20 January 2024, 9:24 am IST

കൊച്ചി: 15കാരനെ മർദ്ദിച്ച സംഭവത്തിൽ കാർ യാത്രികൻ അറസ്റ്റിൽ. കൊച്ചി ന​ഗരത്തിൽ കഴി‍ഞ്ഞ ദിവസമാണ് സംഭവം. എളങ്കുന്നപ്പുഴ സ്വദേശി മനുവാണ് 15കാരന്റെ മുഖത്തടിച്ചത്. ഹൈക്കോടതി ജങ്ഷനിൽ വച്ചാണ് സംഭവം.

സുഹൃത്തുക്കൾക്കൊപ്പം 15കാരൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ നിർത്തേണ്ടി വന്നതിന്റെ ദേഷ്യത്തിലാണ് മനു മുഖത്തടിച്ചതെന്നു വിദ്യാർത്ഥി നൽകിയ പരാതിയിൽ പറയുന്നു. ചെവിക്കേറ്റ അടി കുട്ടിയുടെ കേൾവി ശക്തിയെ ബാധിച്ചതായും പരാതിയിൽ പറയുന്നു. 

കുട്ടിയെ മർദ്ദിച്ച ശേഷം മനു കാറിൽ കയറി പോയി. യുവാവ് അടിയ്ക്കുന്നതു കണ്ടിട്ടും ആരും ഇടപെട്ടില്ലെന്നു കുട്ടിയുടെ അമ്മ പറഞ്ഞു. സെൻട്രൽ പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് മനുവിനെ അറസ്റ്റ് ചെയ്തത്. 

കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് ചെവിക്ക് ശസ്ത്രക്രിയ അടക്കമുള്ള ചികിത്സ ആവശ്യമാണ്. സിസിടിവി പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now