ഭിന്നശേഷിക്കാരിയായ 16 കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 47 കൊല്ലം കഠിനതടവും പിഴയും
പിഴ അടച്ചില്ലെങ്കില്‍ എട്ട് മാസം കൂടുതല്‍ തടവ് അനുഭവിക്കണം.
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ 16 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 47 കൊല്ലം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ. പ്രതി രാജീവിനെ (41) തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര് രേഖയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ എട്ട് മാസം കൂടുതല്‍ തടവ് അനുഭവിക്കണം.
2020 സെപ്റ്റംബര്‍ 25 രാവിലെ 11.45 ഓടെയാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ഈ സമയം കുട്ടിയുടെ ചേച്ചിവീട്ടില്‍ എത്തിയിരുന്നു. അനിയത്തിയെ പീഡിപ്പിക്കുന്നതുകണ്ട ചേച്ചി, പ്രതിയെ അവിടെ കിടന്ന ഒരു വടി എടുത്ത് അടിച്ചോടിച്ചു. പീഡനത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.
സംഭവത്തില്‍ ഭയന്ന് എന്ത് ചെയ്യണമെന്നറിയാതെ ഇരു കുട്ടികളും നിലവിളിച്ചതുകേട്ട നാട്ടുകാര്‍ ഓടിയെത്തിയാണ് പൊലീസില്‍ വിവരമറിയിച്ചത്. മുറിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ പ്രതി വലിച്ച് അടുക്കള ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. മുമ്പ് രണ്ടുതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും വിവരമുണ്ട്. പ്രതി ഭീഷണിപ്പെടുത്തിയതിനാലാണ് പെണ്‍കുട്ടി സംഭവം പുറത്തുപറയാതിരുന്നത്.
ഡൗണ്‍സിന്‍ഡ്രോം രോഗ ബാധിതയായ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധി ന്യായത്തില്‍ പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര് എസ് വിജയ് മോഹന്‍ ഹാജരായി. പ്രോസിക്യൂഷന് 31 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News

നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസ്: അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും; ശിക്ഷ വിധിച്ചത് 12 വർഷത്തിന് ശേഷം

സുഹൃത്തിനെ അടിച്ചുകൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
