കേസിലെ ഇരയുമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിച്ച മറ്റ് ചിലരെ കൂടി യുവതിയും ഭർത്താവും സഹായിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:39 am IST

News Now

പാണ്ടിക്കാട്: 17 വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവതി അടക്കം മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ. പാണ്ടിക്കാട് സ്വദേശിനി പി രഹ്ന (21), വെട്ടിക്കാട്ടിരി സ്വദേശി സാദിഖ് (47), സംഭവ സമയത്ത് പ്രായപൂർത്തിയെത്താത്ത ഒരു യുവാവ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. 

പെൺകുട്ടിയെ പലർക്കും കാഴ്ചവെക്കാൻ കൂട്ടുനിന്നതാണ് രഹ്നയുടെ പേരിലുള്ള കേസ്. യുവതിയെ പാണ്ടിക്കാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഭർത്താവ് മുജീബ് റഹ്മാനും, പിതാവ് സമീർ ബാബുവും കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഇതിൽ മുജീബ് റഹ്മാൻ ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്. 

കേസിലെ ഇരയുമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിച്ച മറ്റ് ചിലരെ കൂടി യുവതിയും ഭർത്താവും സഹായിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 
ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. ഇതിൽ 19 പേരും പാണ്ടിക്കാട് സ്റ്റേഷനിൽ തന്നെയാണ് പിടിയിലായത്. 

44 ഓളം പ്രതികളുള്ള കേസിൽ 17 ഓളം പേർ ഇനിയും പിടിയിലാവാനുണ്ട്. സംഭവസമയത്ത് പ്രായപൂർത്തി ആവാത്ത യുവാവിനെ വണ്ടൂർ പൊലീസ് ജുവനൈൽ കോടതിയിൽ ഹാജരാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates