കുടുംബത്തിലെ ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് ബന്ധുവാണ് പരാതി നല്‍കിയത്.

പ്രതീകാത്മക ചിത്രം
Last Updated :7 December 2024, 5:23 pm IST

News Now

പത്തനംതിട്ട: 17 വയസുകാരി അമ്മയായതിനെത്തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന 21 കാരന്‍ അറസ്റ്റില്‍. അടൂര്‍ ഏനാത്താണ് സംഭവം. പെണ്‍കുട്ടിയുടം കൂടെ ഏറെ നാളായി താമസിക്കുന്ന ആദിത്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നാളുകളായി ഇരുവരും ഒരുമിച്ചാണ് താമസം. ഇപ്പോള്‍ കുഞ്ഞിന് എട്ട് മാസം പ്രായമായി. കുടുംബത്തിലെ ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് ബന്ധുവാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയും ആദിത്യനും ഒരുമിച്ച് താമസിക്കുന്നത് പെണ്‍കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും അറിയാമായിരുന്നതിനാല്‍ അമ്മയ്‌ക്കെതിരെ കേസെടുത്തേക്കും.

കുടുംബാംഗങ്ങളുടെ സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. നിലവില്‍ പെണ്‍കുട്ടിക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഇരുവരേയും മഹിളാ മന്ദിരത്തിലേയ്ക്ക് മാറ്റിയേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates