
ദുബൈയില്‍നിന്നെത്തി, തിരുവനന്തപുരത്ത് ദമ്പതികളെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നു
തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മെഹറൂഫ് എന്ന പേരില്‍ എത്തിയ ആള് കാറില്‍ കയറ്റിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നുവെന്നാണ് ദമ്പതികള്‍ പരാതിയില്‍ പറയുന്നത്.

തിരുവനന്തപുരം: ദുബൈയില്‍നിന്നെത്തിയ ദമ്പതികളെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നതായി പരാതി. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ദമ്പതിമാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മെഹറൂഫ് എന്ന പേരില്‍ എത്തിയ ആള് കാറില്‍ കയറ്റിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നുവെന്നാണ് ദമ്പതികള്‍ പരാതിയില്‍ പറയുന്നത്. മൂന്നുപേര്‍ അടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും ചേര്‍ത്തലയില്‍ ഇറക്കിവിട്ടെന്നും പറയുന്നു. ഇതിനു പിന്നാലെ മറ്റൊരു സംഘം സ്വര്‍ണം ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഭയന്ന ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സുഹൃത്തു വഴി ദുബൈയില്‍ വച്ചു പരിചയപ്പെട്ടയാളാണ് മറ്റൊരാള്‍ക്കു നല്‍കാനായി ദമ്പതിമാരുടെ കൈയില്‍ ഏഴര പവന് സ്വര്‍ണം കൊടുത്തിവിട്ടതെന്നു പരാതിയില്‍ പറയുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മെഹറൂഫ് എന്നയാള്‍ എത്തി സ്വര്‍ണം വാങ്ങുമെന്നാണു പറഞ്ഞിരുന്നത്. സ്വര്‍ണമെത്തിക്കാന്‍ ഒരു ലക്ഷം രൂപയും വിമാനടിക്കറ്റും നല്‍കാമെന്നും വാഗ്ദാനം ചെയ്തതായി പരാതിക്കാര്‍ പറഞ്ഞു. ദമ്പതിമാരുടെ മൊഴിയില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Couple who arrived from Dubai abducted and robbed of gold
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





