10 ദിവസത്തിനിടെ കേരളത്തിലൂടെ ഓട്ടം നിർത്തിയത് 18 തീവണ്ടികൾ; കൂടുതൽ സർവീസുകൾ റദ്ദാക്കും
ആളുകൾ ഇല്ലാതെ വന്നതോടെയാണ് കേരളത്തിലൂടെ ഓടുന്ന 18 തീവണ്ടികൾ റദ്ദാക്കിയത്
തിരുവനന്തപുരം: 10 ദിവസത്തിന് ഇടയിൽ കേരളത്തിൽ റദ്ദാക്കിയത് 18 തീവണ്ടികൾ. ആളുകൾ ഇല്ലാതെ വന്നതോടെയാണ് കേരളത്തിലൂടെ ഓടുന്ന 18 തീവണ്ടികൾ റദ്ദാക്കിയത്.
അതിഥി തൊഴിലാളികൾ തങ്ങളുടെ നാടുകളിലേക്ക് മടങ്ങി കൊണ്ടിരിക്കുന്നതിനാൽ ദീർഘദൂര സർവീസുകൾ മാത്രമാണ് നടത്തുന്നത്. ഇനി വരുന്ന ദിവസങ്ങളിൽ കൂടുതൽ ട്രെയ്നുകൾ റദ്ദാക്കിയേക്കും. യാത്രക്കാരിൽ കുറവ് വന്നതോടെ ആദ്യം കോച്ചുകൾ കുറച്ചാണ് റെയിൽവേ സർവീസ് നടത്തിയിരുന്നത്.
രണ്ട് കോച്ചുകളിലേക്കുള്ള യാത്രക്കാർ മാത്രമാണ് ശനിയാഴ്ച മംഗലാപുരത്തേക്ക് പോയ അന്ത്യോദയ എക്സ്പ്രസിൽ ഉണ്ടായത്. നിലവിർ മലബാർ ഭാഗത്ത് നിന്നും ബംഗളൂരുവിലേക്ക് സർവീസ് ഇല്ലാത്ത അവസ്ഥയാണ്. ബംഗളൂരുവിലേക്കുള്ള കൊച്ചുവേളി-ബാനസ്വാടിയും എറണാകുളം-ബനസ്വാടിയും സർവീസ് നിർത്തിയിരുന്നു.
യശ്വന്ത്പൂർ-കണ്ണൂർ തീവണ്ടിയും തിങ്കളാഴ്ചയോടെ റദ്ദാക്കി. രാത്രി 9ന് ശേഷം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് മറ്റ് യാത്രാ മാർഗങ്ങൾ മുന്നിലില്ല എന്നതാണ് യാത്രക്കാർ കുറയാനുള്ള കാരണങ്ങളിൽ ഒന്ന്. സംസ്ഥാനത്ത് മിനി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ യാത്രക്കാരുടെ എണ്ണം ഇനിയും കുറയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്



