മീൻ വാങ്ങാനെന്ന വ്യാജേന എത്തി മാല മോഷ്ടിച്ചു ; ബൈക്കിൽ കറങ്ങി നടന്ന് കവർച്ചയിലെ മുഖ്യപ്രതിയായ 19 കാരൻ അറസ്റ്റിൽ 

ആഡംബര ജീവിതത്തിനും ലഹരിക്കുളള പണം കണ്ടെത്താനും വേണ്ടിയാണ്  പ്രതികൾ മാല മോഷണത്തിന് ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു

Last Updated :20 January 2024, 8:33 am IST

കൊല്ലം: ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷണം നടത്തിയ കേസിൽ മുഖ്യപ്രതിയായ പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. പാറശാല ഇഞ്ചിവിള സ്വദേശിയായ യാസര്‍ അറാഫത്ത് ( അർഫാൻ) എന്ന പത്തൊമ്പതുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാത്തന്നൂരില്‍ ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷണം നടത്തിയ സംഘത്തിലെ ഒരാൾ നേരത്തെ അറസ്റ്റിലായിരുന്നു. 

ആഡംബര ജീവിതത്തിനും ലഹരിക്കുളള പണം കണ്ടെത്താനും വേണ്ടിയാണ്  പ്രതികൾ മാല മോഷണത്തിന് ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. 
മൂന്നു മാസം മുമ്പ് പരിചയപ്പെട്ട പാറശാല സ്വദേശി തന്നെയായ മനീഷിനൊപ്പമായിരുന്നു അര്‍ഫാന്‍ മോഷണം നടത്തിയത്. ചാത്തന്നൂര്‍ ഊറാംവിളയിലാണ് കഴിഞ്ഞ മാസം 31ന് ഇരുവരും മോഷണത്തിന് എത്തിയത്. 

റോഡരികില്‍ മല്‍സ്യം വിറ്റിരുന്ന സ്ത്രീയുടെ അടുത്ത് മല്‍സ്യം വാങ്ങാനെന്ന വ്യാജേന എത്തിയ ശേഷം കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് കടക്കുകയായിരുന്നു ഇരുവരും. പ്രതികള്‍ യാത്ര ചെയ്ത വഴിയിലെ നൂറോളം സിസിടിവികള്‍ പരിശോധിച്ചാണ് പൊലീസ് അര്‍ഫാനെയും മനീഷിനെയും തിരിച്ചറിഞ്ഞത്. ഈ മാസം 6ന് മനീഷിനെ അറസ്റ്റ് ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now