
ബാലെവാടി ശ്രീ ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം

News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പുതിയ സീസണിലെ ആദ്യ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. ഇന്റര്‍ കാശി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. ബാലെവാടി ശ്രീ ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം. സോണി സ്പോര്‍ട്സ് ചാനലുകളിലും സോണി ലിവിലും യൂട്യൂബിലും മത്സരം തത്സമയം കാണാം.
പുതിയ മാനേജ്മെന്റിന് കീഴില്‍, പുതിയ ടീമുമായി, പുത്തന്‍ പ്രതീക്ഷകളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. കഴിഞ്ഞ സീസണിന്റെ പകുതിയില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിട്ട ബ്ലാസ്റ്റേഴ്സിനെ, ഇടക്കാല കോച്ചായി എത്തി രക്ഷിച്ച ആഷ്ലി വെസ്റ്റ് വുഡിന്റെ തന്ത്രങ്ങളാണ് ടീമിന്റെ കരുത്ത്. ഇന്തോനേഷ്യന്‍ ക്ലബില്‍ നിന്നും മടങ്ങിയെത്തിയ അഡ്രിയാന്‍ ലൂണയാണ് ടീമിന്റെ നായകന്.
വിദേശനിരയില്‍ യുറഗ്വായ് പ്ലേമേക്കര്‍ അഡ്രിയന്‍ ലൂണയെ മാത്രം നിലനിര്‍ത്തിയ കോച്ച് ഇന്ത്യന്‍ ലൈനപ്പിലും കാര്യമായ അഴിച്ചുപണി നടത്തിയിട്ടുണ്ട്. പുതിയ 7 താരങ്ങളെയാണ് ട്രാന്‍സ്ഫറിലൂടെ ടീമിലെത്തിച്ചത്.ഇന്ത്യന്‍ ടീമിലെ മലയാളി വിങ്ങര്‍ മുഹമ്മദ് സനാനെ ജംഷഡ്പുരില് നിന്നു റാഞ്ചിയ ബ്ലാസ്റ്റേഴ്സ് ഒഡീഷയില്‍ നിന്നു പരിചയസമ്പന്നനായ ഗോളി അമരിന്ദര്‍ സിങ്ങിനെയും സ്വന്തമാക്കിയിട്ടുണ്ട്.
മുന്നേറ്റനിരയില്‍ വേഗതയും അപകടകരമായ പ്രഹരശേഷിയുമുള്ള ആന്ദ്രെ ഗ്രീനും, ശാരീരികക്ഷമതയും ഗോള്‍ സ്കോറിംഗ് മികവുമുള്ള മോമോ യാന്‍സാനെയും, ഇന്ത്യന്‍ യുവതാരം മുഹമ്മദ് സനാനും അണിനിരക്കുന്നു. ഇവര്‍ക്കൊപ്പം ജെയിംസ് ബോള്‍ട്ടണ്‍, നെബോജ്ഷ കൊസോവോച്ച് എന്നിവരുടെ സാന്നിധ്യവും ടീമിന് മുതല്‍ക്കൂട്ടാകും. ഹോര്‍മിപാം റുയിവ, ബികാഷ് യുമനം, അമേയ് റണവാഡെ, ഫാലോ എന്‍ഡിയായെ എന്നിവരാകും പ്രതിരോധ കോട്ടകെട്ടുക.
WHAT TO READ NEXT

16 റൺസ്, വീണത് 4 വിക്കറ്റുകൾ; കേരളത്തിന് തോൽവി
Summary
Kerala Blasters take the field in the ISL today with high hopes
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




