
ഭര്‍തൃവീട്ടില്‍ 19കാരി തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍
ശ്രീജ മാനസികമായ അസ്വസ്തകൾ പ്രകടിപ്പിച്ചിരുന്നു. സ്ത്രീധനത്തെ ചൊല്ലിയും ഭർത്താവ് ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു
ഇടുക്കി: പത്തൊൻപതുകാരി ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. പെരിയവാര എസ്റ്റേറ്റിലെ പ്രവീണിന്റെ ഭാര്യ ശ്രീജ(19)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
രണ്ടുവർഷം മുമ്പാണ് ശ്രീജയുടേയും പ്രവീണിന്റേയും വിവാഹം കഴിഞ്ഞത്. അതേ എസ്റ്റേറ്റിലെ സമീപവാസിയായിരുന്നു പ്രവീൺ. വിവാഹം കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞപ്പോഴേക്കും ഇവർക്കിടയിൽ പ്രശ്നങ്ങൾ വരാൻ തുടങ്ങിയതായി നാട്ടുകാർ പറയുന്നു. പ്രവീണിന് സംശയ രോഗം ഉണ്ടായിരുന്നെന്നും ഇതിന്റെ പേരിൽ ഇവർക്കിടയിൽ വഴക്കുണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.
ശ്രീജ മാനസികമായ അസ്വസ്തകൾ പ്രകടിപ്പിച്ചിരുന്നു. സ്ത്രീധനത്തെ ചൊല്ലിയും ഭർത്താവ് ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മെസി വിവാദം: സ്പോണ്‍സറുടെ കണക്ക് 70 കോടി, സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!

രാത്രി മനസ്സിൽ അമിതചിന്ത ഉരുണ്ടുകൂടുന്നുണ്ടോ? ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട 6 കാര്യങ്ങൾ

Jantar Mantar Protest: പിണറായി വിജയന് പൊലീസ് കസ്റ്റഡിയില്‍

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു



