
കണ്ണൂരില്‍ 2 മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്; പരിക്കേറ്റവരുമായി വനത്തിലേക്ക് കടന്നെന്ന് സംശയം, വ്യാപക തിരച്ചില്‍
പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

കണ്ണൂര്‍: കരിക്കോട്ടക്കരിയില്‍ 2 മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് വെടിയേറ്റത്. പരിക്കേറ്റവരുമായി മാവോയിസ്റ്റുകള്‍ വനത്തിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പൊലീസും തണ്ടര്‍ബോള്‍ട്ട് പരിശോധന ശക്തമാക്കി.
എടിഎസ് ഡിഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള സംഘവും തണ്ടര്‍ബോള്‍ട്ടും വനത്തിനുള്ളില്‍ പരിശോധന നടത്തുന്നു. ഇന്നലെ രാത്രിയിലാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ അയ്യന്‍കുന്ന് ഉരുപ്പുകുറ്റി വനത്തില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. സ്ഥലത്തുനിന്ന് മൂന്ന് തോക്കുകളും കണ്ടെടുത്തിരുന്നു. വനത്തില്‍ പതിവ് പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ മാവോയിസ്റ്റുകള്വെടിയുതിര്ക്കുകയായിരുന്നു. തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റുകള്‍ക്ക് നേരെയും വെടിയുതിര്ക്കുകയായിരുന്നുവെന്നുമാണ്റിപ്പോര്ട്ടുകള്. രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയമുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല



