50 പെട്ടികളിലും ചാക്കുകളിലുമായാണ് ചന്ദനം ഒളിപ്പിച്ചിരുന്നത്

ഒറ്റപ്പാലത്ത് വൻ ചന്ദനവേട്ടSource by : ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Last Updated :13 March 2024, 6:53 pm IST

News Now

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വൻ ചന്ദനവേട്ട. വാണിയംകുളത്ത് ആക്രിക്കടയിൽ ഒളിപ്പിച്ച നിലയിൽ 2000 കിലോ ചന്ദന ശേഖരമാണ് പൊലീസും വനം വകുപ്പ് ചേർന്ന് പിടികൂടിയത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആക്രിക്കടയിൽ നടത്തിയ പരിശോധനയിൽ 50 പെട്ടികളിലും ചാക്കുകളിലുമായാണ് ചന്ദനം ഒളിപ്പിച്ചിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിടിയിലായ ആളുടെ പേര് വിവരങ്ങൾ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചന്ദനക്കടത്തിന് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് വനംവകുപ്പിന് വിവരം ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates