എറണാകുളത്ത് വൻ എംഡിഎംഎ വേട്ട; ഇന്ന് പിടിച്ചെടുത്തത് 209 ​ഗ്രാം, ആറ് പേർ അറസ്റ്റിൽ

അങ്കമാലിയിൽ നടത്തിയ പരിശോധനയിൽ 150 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:24 am IST
Edited by :migrator

കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് നടത്തിയ പരിശോധനയിൽ 209 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലിയിൽ രാവിലെ ഏഴ് മണിയോടെ നടത്തിയ പരിശോധനയിൽ 150 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. ചേലാമറ്റം സ്വദേശികളായ ജോൺ ജോയി, ശ്യാം എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

പാലാരിവട്ടത്ത് 59ഗ്രാം എംഡിഎംഎയുമായി നാല് പേർ പിടിയിലായി. മലപ്പുറം സ്വദേശി മെഹറൂബ്, കോഴിക്കോട് മാവൂർ സ്വദേശി റാഷിദ് എന്നിവരിൽ നിന്നും 54.5 ഗ്രാം എംഡിഎംഎയും നോർത്ത് പറവൂർ സ്വദേശി നോയൽ ജേക്കബ്, കൊല്ലം സ്വദേശി സുൽഫിഖർ എന്നിവരിൽ നിന്നും 4.5 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now