ഇന്നലെ രാവിലെയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്

മരിച്ച സ്വാതിശ്രീ
Last Updated :20 January 2024, 8:56 am IST

News Now

കൊല്ലം; നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചവറ തോട്ടിനുവടക്ക് കോട്ടയിൽ വടക്കേതിൽ  ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ (22) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേർന്നു കതക് പൊളിച്ചു പുറത്തെടുത്തു ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

പരാതി നൽകി അച്ഛൻ

ആറു മാസം മുൻപാണ് ശ്യാം രാജും സ്വാതിശ്രീയും വിവാഹിതരാവുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രം​ഗത്തെത്തി. തേവലക്കര പാലയ്ക്കൽ തോട്ടുകര വീട്ടിൽ പി.സി.രാജേഷിന്റെയും ബീനയുടെയും മകളാണ്. മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് ചവറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

സംഭവസമയം  ശ്യാംരാജ് പിതാവിനൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നുവെന്നാണു പറയുന്നതെന്നു പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.