സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമൈക്രോൺ; ആകെ രോ​ഗികൾ 305

സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമൈക്രോൺ; ആകെ രോ​ഗികൾ 305

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:56 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. മലപ്പുറത്ത് 19 പേർക്കും ആലപ്പുഴ, തൃശൂർ ജില്ലകളിൽ മൂന്ന് പേർക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. 

രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോ​ഗികളുടെ എണ്ണം 305 ആയി. 

അതിനിടെ സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. പ്രതിദിന രോ​ഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിലായി. ഇന്ന്  5296 പേർക്കാണ് രോ​ഗം കണ്ടെത്തിയത്. 

തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂർ 437, കൊല്ലം 302, കണ്ണൂർ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ 223, മലപ്പുറം 210, പാലക്കാട് 201, ഇടുക്കി 142, വയനാട് 118, കാസർക്കോട് 71 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,577 സാമ്പിളുകളാണ് പരിശോധിച്ചത്. 

News Now