
പതിനഞ്ചുകാരിയെ ഗര്‍ഭിണിയാക്കി; പ്രതിക്ക് 36 വര്‍ഷം കഠിനതടവ്
പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് 36 വര്‍ഷത്തെ ശിക്ഷ വിധിച്ചത്.

പാലക്കാട്: പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിന തടവ്. കൂടാതെ ഒന്നരലക്ഷം പിഴയൊടുക്കാനും പാലക്കാട് പോക്‌സോ കോടതി (ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് കോടതി) ശിക്ഷിച്ചു. മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ വലിയപാടത്തു വീട്ടില്‍ ശശിയെ ആണു ജഡ്ജി പി.പി.സെയ്തലവി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധികം ശിക്ഷ അനുഭവിക്കണം.
പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് 36 വര്‍ഷത്തെ ശിക്ഷ വിധിച്ചത്. 2017 ലാണു കേസിനാസ്പദമായ സംഭവം. പ്രതി പലപ്പോഴായി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു പ്രോസിക്യൂഷന്‍ കേസ്. മണ്ണാര്‍ക്കാട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ സിഐ ഹിദായത്തുളള മാമ്പ്രയാണ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സുബ്രഹ്മണ്യന്‍ ഹാജരായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്

മുംബൈയിലും പ്രതിഷേധം; ഇമ്രാന് ഖാന് കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി



