24 കാരറ്റിന്റെ 796 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST

News Now

കരിപ്പൂർ; 39 ലക്ഷം രൂപയുടെ സ്വർണം ചപ്പാത്തിരൂപത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടി. കരിപ്പൂർ വിമാനത്താവളം വഴി പുതിയ രീതിയിൽ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ചപ്പാത്തി പരത്തുന്ന കല്ലിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണചപ്പാത്തി. 24 കാരറ്റിന്റെ 796 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. 

സ്വർണച്ചപ്പാത്തി എത്തിയത് ജിദ്ദയിൽ നിന്ന്

ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശിയായ സമീജ് എന്ന യാത്രക്കാരൻ കൊണ്ടുവന്ന ചപ്പാത്തി പരത്താൻ ഉപയോഗിക്കുന്ന കല്ലിനുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. ചപ്പാത്തിയുടെ രൂപത്തിൽ വട്ടത്തിൽ പരത്തിയ നിലയിലായിരുന്നു സ്വർണം. കോഴിക്കോട് സ്വദേശിയായ പി.എ.ഷമീർ കൊണ്ടുവന്ന 1.3 കിലോഗ്രാം സ്വർണമിശ്രിതവും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates