
കണ്ണൂരിൽ 2, 5 വയസുള്ള കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ
ആത്മഹത്യയെന്നു പ്രാഥമിക വിലയിരുത്തൽ

കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെടി കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നു പ്രാഥമിക വിലയിരുത്തൽ. രാത്രി എട്ട് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കലാധരന്റെ അച്ഛൻ വീട്ടിലേക്കെത്തിയപ്പോൾ വാതിൽ തുറക്കാൻ സാധിച്ചില്ല. ഇവരെ കാണുന്നില്ലെന്നു സമീപത്തുള്ളവരോടും പിന്നീട് പൊലീസിനോടും പറയാനിരിക്കെയാണ് വീട്ടിനുള്ളിൽ നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരന്റേയും ഉഷയുടേയും മൃതദേഹങ്ങൾ തൂങ്ങിയ നിലയിലായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങൾ താഴെ കിടക്കുന്ന നിലയിലായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. കലാധരന്റെ ഭാര്യ അകന്നാണ് താമസം. പൊതുപ്രവർത്തകരടക്കം ഇടപെട്ട് അതു പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് മരണം. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാകാം കുട്ടികളെ കൊലപ്പെടുത്തി ഇരുവരും ആത്മഹത്യ ചെയ്തതാണ് എന്നാണ് നിഗമനം. സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും കുടുംബാംഗങ്ങൾ പറയുന്നുണ്ട്.
സംഭവ സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പുരോഗമിക്കുന്നു. പൊലീസ് പരിശോധനയ്ക്കു ശേഷമായിരിക്കും കൂടുതൽ വിവരങ്ങൾ വ്യക്തമാകുക.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
family found dead: Four members of a family were found dead in Ramanthali, Payyannur.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



