സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമൈക്രോൺ; ആകെ രോ​ഗ ബാധിതരുടെ എണ്ണം 152

സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമൈക്രോൺ; ആകെ രോ​ഗ ബാധിതരുടെ എണ്ണം 152

ചിത്രം: പിടിഐ/ഫയല്‍
Last Updated :20 January 2024, 8:56 am IST

തിരുവനന്തപുരം: കേരളത്തിൽ 45 പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂർ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. 

ഇതിൽ 9 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 32 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 4 പേർക്കാണ് സമ്പർക്കത്തിലൂടെ ഒമൈക്രോൺ ബാധിച്ചത്. ആലപ്പുഴയിലെ 3 പേർക്കും തൃശൂരിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ ഒമൈക്രോൺ ബാധിച്ചത്.

ഇതോടെ സംസ്ഥാനത്ത് ആകെ ഒമൈക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 152 ആയി. അതീവ ജാ​ഗ്രത തുടരണമെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. 

അതേസമയം സംസ്ഥാനത്ത് ഇന്ന് 2802 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂർ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂർ 158, മലപ്പുറം 138, ആലപ്പുഴ 134, പത്തനംതിട്ട 120, ഇടുക്കി 99, പാലക്കാട് 91, വയനാട് 80, കാസർക്കോട് 42 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

News Now