
വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് സാന്ത്വനം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 5 ലക്ഷം നല്കി ടി പത്മനാഭന്
പള്ളിക്കുന്ന് രാജേന്ദ്ര നഗറിലുള്ള വീട്ടില്‍ നിന്നും കെ വി സുമേഷ് എംഎല്‍എ ചെക്ക് ഏറ്റുവാങ്ങി.

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വിമര്‍ശനം ഉയരുമ്പോഴും വിവിധ കോണുകളില്‍ നിന്നും സംഭാവനകള്‍ ഒഴുകുകയാണ്. മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി പത്മനാഭന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നല്കി.
അദ്ദേഹത്തിന്റെ പള്ളിക്കുന്ന് രാജേന്ദ്ര നഗറിലുള്ള വീട്ടില്‍ നിന്നും കെ വി സുമേഷ് എംഎല്‍എ ചെക്ക് ഏറ്റുവാങ്ങി. വയനാട് ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് സഹായം എത്തിക്കുന്നതിനാണ് സിഎംഡിആര്‍എഫിലേക്ക് കഥാകൃത്ത് ടിപത്മനാഭന് സംഭാവന നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
WHAT TO READ NEXT

തൃശൂരില്‍ കടലില്‍ ഒഴുകി പോയ പോത്തിനെ രക്ഷിച്ചു-വീഡിയോ
സാധാരണക്കാര്‍ തൊട്ട് സിനിമാ താരങ്ങളും വ്യാപാര വ്യവസായ പ്രമുഖരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി വരുന്നുണ്ടെന്നും കണ്ണൂരില്‍ നിന്ന് കൂടുതല്‍ സംഭാവനകള്‍ പ്രതീക്ഷിക്കുന്നതായും കെ വി സുമേഷ് എംഎല്‍എ പറഞ്ഞു. നേരത്തെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


ബാര്‍ ഉടമകളില്‍ നിന്നും മാസപ്പടി: ആറ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്പെന്ഷന്

103ാം വയസ്സിലും കൃഷ്ണഗാഥ പാരായണം; മുത്തശ്ശി നാണിക്കുട്ടിമ്മയ്ക്ക് നാടിന്റെ വേറിട്ട ആദരം
