മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി; ദേശീയ പുരസ്കാരം ഏറ്റുവാങ്ങി നടൻ
ഇത് നാലാം തവണയാണ് ദേശീയ ചലച്ചിത്ര പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്.

അഹമ്മദാബാദ്: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി ഏറ്റുവാങ്ങി. 'ഭ്രമയുഗം' എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്. 'ചന്തു ചാംപ്യൻ' എന്ന ചിത്രത്തിനായി നടൻ കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. ഇത് നാലാം തവണയാണ് ദേശീയ ചലച്ചിത്ര പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
രാഷ്ട്രപതി ദ്രൗപദി മുർമു ആണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ഗുജറാത്തിലെ കെവാദിയയിലാണ് (ഏകതാ നഗർ) പുരസ്കാര വിതരണ ചടങ്ങുകൾ നടന്നത്. 'എആർഎം' എന്ന ചിത്രത്തിലെ 'അങ്ങു വാന കോണില്' എന്ന ഗാനം ആലപിച്ച വൈക്കം വിജയലക്ഷ്മിക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചു.
എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സദസ് മമ്മൂട്ടിയെ ആദരിച്ചത്. ഐവറി സ്യൂട്ട് അണിഞ്ഞ് വേദിയിലെത്തിയ മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തും നിർമാതാവ് ആന്റോ ജോസഫും ചടങ്ങിൽ പങ്കെടുക്കാൻ കേവാഡിയയിലെത്തിയിരുന്നു.
കഥാപാത്രത്തിന്റെ ഭാവ വ്യത്യാസങ്ങളും സംഭാഷണശൈലിയും ശരീരഭാഷയും ഉൾപ്പെടെ നിരവധി തലങ്ങളിലൂടെയാണ് മമ്മൂട്ടി കൊടുമൺ പോറ്റിയെ അവതരിപ്പിച്ചത്. സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ ശക്തമായ രീതിയിൽ അവതരിപ്പിച്ചതിനാണ് ദേശീയ തലത്തിൽ ഈ അംഗീകാരം ലഭിച്ചത്.
മികച്ച തമിഴ് ചിത്രമായ രായന് വേണ്ടി ധനുഷും മികച്ച മലയാള ചിത്രമായ ഫെമിനിച്ചി ഫാത്തിമയ്ക്ക് വേണ്ടി നിർമാതാവ് പുരസ്കാരം ഏറ്റുവാങ്ങി. മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് ആണ് സ്വന്തമാക്കിയത്. ലക്കി ഭാസ്‌കറിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം വെങ്കി അറ്റ്ലൂരി നേടിയപ്പോൾ ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലൂടെ പ്രകടനത്തിന് യാമി ഗൗതം മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി.
കൽക്കി 2898 എഡി മികച്ച ജനപ്രിയ വിനോദ ചിത്രത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. നർമദ ജില്ലയിൽ കെവാഡിയയിലെ ഏകതാനഗറിൽ വച്ചാണ് അവാർഡ് ദാനം നടന്നത്. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.
WHAT TO READ NEXT

ദേശീയ പുരസ്കാരം സ്വീകരിക്കാൻ ഗുജറാത്തിലെത്തി മമ്മൂട്ടി; വൻ വരവേല്പ്
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Mammootty receives his 4th National Film Award for Bramayugam.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


