
മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുട്ടി തീ പൊള്ളലേറ്റു മരിച്ചു
ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് സീലിങ് ഫാനില്‍ നിന്ന് കിടക്കയിലേക്ക് തീപടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം

മലപ്പുറം: കട്ടിലില്‍ ഉറങ്ങിക്കിടക്കവെ അഞ്ചു മാസം പ്രായമുള്ള പെണ്‍കുട്ടി തീ പൊള്ളലേറ്റു മരിച്ചു. തിരുവാലി കുളക്കാട്ടിരിയിലാണ് സംഭവം. കാലടി മഞ്ഞപ്ര പഞ്ചായത്ത് പന്നികശേരി വീട്ടില്‍ സജീവിന്റെ മകള്‍ ശ്രീഭദ്രയാണ് മരിച്ചത്. കുട്ടിയെ വീടിനുള്ളില്‍ കിടത്തി മാതാപിതാക്കള്‍ സമീപത്തെ ഫാമില്‍ ജോലി ചെയ്യുമ്പോഴായിരുന്നു അപകടം. തുടര്‍ന്ന് വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഇവര്‍ ഓടിയെത്തുകയായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് സീലിങ് ഫാനില്‍ നിന്ന് കിടക്കയിലേക്ക് തീപടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
WHAT TO READ NEXT

അടുക്കളയിൽ പാചകവാതകം തുറന്നുവിട്ട് തീ കൊളുത്തി വീട്ടമ്മ ജീവനൊടുക്കി
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
5-Month-Old Baby Girl Dies of Burns in Malappuram After Mattress Catches Fire
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


