
അടുക്കളയിൽ പാചകവാതകം തുറന്നുവിട്ട് തീ കൊളുത്തി വീട്ടമ്മ ജീവനൊടുക്കി
ആശുപത്രിയിൽ പോയി മടങ്ങിയെത്തിയതിന് പിന്നാലെ സംഭവം

ചാലക്കുടി: അടുക്കളയിൽ പാചകവാതകം തുറന്നുവിട്ട് തീ കൊളുത്തി വീട്ടമ്മ ജീവനൊടുക്കി. മേലൂർ ഹൈസ്കൂളിന് സമീപം കിഴക്കിനേടത്ത് ജിബിന്റെ ഭാര്യ മിനു (37) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം.ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു മിനു. ഇവരുടെ ഭർത്താവ് ജിബിൻ വിദേശത്ത് ജോലി ചെയ്യുകയാണ്. തിങ്കളാഴ്ച രാവിലെ ഭർതൃമാതാവിനൊപ്പം ആശുപത്രിയിൽ പോയി തിരിച്ചെത്തിയതായിരുന്നു മിനു. വീട്ടിലെത്തിയ ഉടൻ ഇവർ അടുക്കളയിലേക്ക് കയറി. ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുകാണാതായതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് അടുക്കളയിൽ നിന്ന് പുക ഉയരുന്നതും തീ ആളിപ്പടരുന്നതും കണ്ടത്.
അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ മിനു സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. കൊരട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
WHAT TO READ NEXT

സസ്യശാസ്ത്രത്തിലെ അത്ഭുതം; കാടിനെ സർവകലാശാലയാക്കിയ പിച്ചൻ സലീം
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
In a distressing incident in Chalakudy, a 37-year-old nurse died by suicide after turning on the cooking gas cylinder and setting herself ablaze inside her kitchen at Meloor on Monday
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




