
മൂന്നു ജില്ലകൾ അരിച്ചു പെറുക്കി; ഒറ്റരാത്രി പൊക്കിയത് 545 പിടികിട്ടാപ്പുള്ളികളെ
സാമൂഹിക വിരുദ്ധരെ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് പിടികിട്ടാപ്പുള്ളികളും വാറന്റ് പ്രതികളും പിടിയിലായത്
തൃശൂർ; ഒറ്റ രാത്രിയിൽ മൂന്നു ജില്ലകളിൽ നിന്നായി പൊലീസിന്റെ പിടിയിലായത് 545 പിടികിട്ടാപ്പുള്ളികൾ. സാമൂഹിക വിരുദ്ധരെ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് പിടികിട്ടാപ്പുള്ളികളും വാറന്റ് പ്രതികളും പിടിയിലായത്. തൃശൂർ റേഞ്ചിനു കീഴിലെ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലായിരുന്നു പൊലീസിന്റെ തിരച്ചിൽ.
ഡിഐജി എ. അക്ബറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അന്വേഷണത്തിലിരുന്ന 107 കേസുകളിലെ പ്രതികളെ പിടികൂടാനായി. തുടർന്ന് 128 അബ്കാരി കേസുകളും 32 ലഹരിമരുന്നു കേസുകളും രജിസ്റ്റർ ചെയ്തു. 11,031 വാഹനങ്ങൾ പരിശോധിച്ചു. ലോഡ്ജുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിങ്ങനെ 381 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. 416 പട്രോളിങ് ടീമുകൾ പരിശോധനയിൽ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
