സൗജന്യ ഓണക്കിറ്റ് വാങ്ങിയത് 5.60 ലക്ഷം പേർ; വിതരണം പൂർത്തിയായി 

40,775 പേർ കിറ്റ് വാങ്ങിയില്ലെന്നാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്ക്

ഓണക്കിറ്റ്/ ഫെയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:24 am IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ഇന്നലെ പൂർത്തിയായപ്പോൾ ആകെ 5.60 ലക്ഷം പേരാണ് കിറ്റ് വാങ്ങിയത്. 5,87,000 എഎവൈ (മഞ്ഞ) കാർഡ് ഉടമകളിൽ 5.46 ലക്ഷം പേർ റേഷൻ കടകൾ വഴി കിറ്റ് വാങ്ങിയപ്പോൾ ക്ഷേമ സ്ഥാപനങ്ങളിലെ 8162 പേർക്കും ആദിവാസി ഊരുകളിലെ 5543 പേർക്കും കിറ്റുകൾ നേരിട്ട് എത്തിച്ചു നൽകി. 40,775 പേർ കിറ്റ് വാങ്ങിയില്ലെന്നാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്ക്. 

കോട്ടയം ജില്ലയിലെ 34,465 മഞ്ഞകാർഡ് ഉടമകളിൽ 26,400 പേർ കിറ്റ് വാങ്ങി. 8065 പേർ വാങ്ങിയില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാരണം തുടക്കത്തിൽ കോട്ടയം ജില്ലയിൽ കിറ്റ് വിതരണത്തിനു തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയിരുന്നില്ല. 28നു വൈകിട്ടാണ് വിതരണത്തിന് അനുമതി ലഭിച്ചത്. ഓണം കഴിഞ്ഞ് സെപ്റ്റംബർ 1, 2 തിയതികളിലടക്കം കിറ്റ് വിതരണം നടന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now