
മദ്യപാനത്തിനിടെ തര്‍ക്കം; കടയ്ക്കലില്‍ 58കാരനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു
ആനപ്പാറ സ്വദേശി ശശിയാണ് മരിച്ചത്. പ്രതി രാജു ഒളിവിലാണ്.
കൊല്ലം: കടയ്ക്കലില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടയില്‍ 58കാരന് തലയ്ക്കടിയേറ്റ് മരിച്ചു. ആനപ്പാറ സ്വദേശി ശശിയാണ് മരിച്ചത്. പ്രതി രാജു ഒളിവിലാണ്. ഇന്നലെ രാത്രിയിലാണ് സംഭവം.
ഇരുവരും സുഹൃത്തുക്കളാണ്. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും അത് കയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. അതിനിടെ സമീപത്ത് അടുക്കിവച്ചിരുന്ന പലകകഷണങ്ങള്‍ എടുത്ത് രാജു ശശിയുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. തര്‍ക്കത്തിനുള്ള കാരണം എന്താണെന്ന് അറിയില്ല.
WHAT TO READ NEXT

പേരാമ്പ്ര സംഘര്‍ഷം: ആരോപണ വിധേയരായ ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം
ശശിയെ ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പ്രതിക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസ് എടുത്തു. പ്രതിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
58-year-old man dies after being hit in the head during a drunken argument
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



