മദ്യപാനത്തിനിടെ തർക്കം: രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊന്നു

മദ്യം കൂടുതൽ ചോദിച്ചതിനെച്ചൊല്ലി വഴക്ക്; പ്രതി ഒളിവിൽ

Malampuzha Murder Case
Malampuzha Murder Case
Edited by :Damodaran K
Last Updated :27 സെപ്റ്റംബർ 2026, 10:35 am IST

പാലക്കാട്: മലമ്പുഴയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ആനക്കല്ല് കുരുത്തിക്കടവ് സ്വദേശി വിനോദ് ആണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ഒളിവിൽപ്പോയ മകൻ സതീഷിനായി പൊലീസ് ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചു. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

വിനോദും രണ്ടാനച്ഛനായ സതീഷും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രിയും ഇരുവരും വീട്ടിലിരുന്ന് പതിവുപോലെ ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ സതീഷ് വീണ്ടും കൂടുതൽ മദ്യം ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് വഴിവെച്ചത്. ഇതിനെ വിനോദ് എതിർത്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി.

തർക്കം രൂക്ഷമായതോടെ വീട്ടിലുണ്ടായിരുന്ന മൂർച്ചയേറിയ കത്തി കൈക്കലാക്കിയ സതീഷ് വിനോദിനെ തുരുതുരെ കുത്തുകയായിരുന്നു. ഗുരുതരമായി കുത്തേറ്റ വിനോദ് സംഭവസ്ഥലത്തുതന്നെ രക്തം വാർന്ന് മരണത്തിന് കീഴടങ്ങി. വിനോദ് മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രതി ഉടൻതന്നെ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

വിനോദിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ഒളിവിൽപ്പോയ പ്രതി സതീഷിനായി റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

News Now

Summary

In a horrific incident at Malampuzha in Palakkad district, a young man stabbed his stepfather to death late Saturday night following an altercation that broke out during a drinking session

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates