മണ്ഡല മഹോത്സവത്തിന്റെ ഭാഗമായുള്ള കർപ്പൂരാഴി ഘോഷയാത്ര ഇന്ന് വൈകുന്നേരം നടക്കും

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:10 am IST

News Now


ശബരിമല : ശബരിമലയിൽ ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് 84,483 പേർ. ബുധനാഴ്ച 85,000ൽ അധികം പേരാണ് ദർശനത്തിന് എത്തിയത്. 

മണ്ഡല മഹോത്സവത്തിന്റെ ഭാഗമായുള്ള കർപ്പൂരാഴി ഘോഷയാത്ര ഇന്ന് വൈകുന്നേരം നടക്കും. ദീപാരാധനയ്ക്ക് ശേഷം സന്നിധാനത്ത് നടക്കുന്ന കർപ്പൂരാഴി തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ വകയായാണ്. 

ക്ഷേത്രകൊടിമരത്തിനു മുന്നിലായി ക്ഷേത്രതന്ത്രി കണ്ഠര് രാജീവര് കർപ്പൂരാഴിക്ക് അഗ്‌നി പകരും. ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ ഘോഷയാത്രയിൽ പങ്കെടുക്കും. മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലിൽ എത്തി പതിനെട്ടാം പടിക്ക് മുന്നിലേക്കാണ് കർപ്പൂരാഴി ഘോഷയാത്ര. സന്നിധാനത്ത് ചുമതലയിലുള്ള പോലീസ്‌ സേനാ ഉദ്യോഗസ്ഥരുടെ വകയായി 23നും കർപ്പൂരാഴി ഘോഷയാത്ര ഉണ്ടാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates