പുതിയ സൈക്കിൾ കൂട്ടുകാരെ കാണിക്കാൻ റോഡിലിറങ്ങി; ആദ്യ യാത്രയിൽ എട്ടാം ക്ലാസുകാരി മരിച്ചു 

ചെറുകുടലിനു പരുക്കേറ്റ വൃന്ദ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്

വൃന്ദ വിനോദ്
Last Updated :20 January 2024, 8:47 am IST

കോഴിക്കോട്: പുതിയ സൈക്കിൾ കൂട്ടുകാരെ കാണിക്കാനുള്ള ആവേശത്തിൽ ആദ്യമായി റോഡിലിറങ്ങിയതാണ് എട്ടാം ക്ലാസുകാരി വൃന്ദ. പക്ഷെ ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. സൈക്കിൾ റോഡിലേക്ക് കയറ്റുന്നതിനിടെയുള്ള ചെറിയ ഇറക്കത്തിൽ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു. സൈക്കിൾ ഹാൻഡിൽ വൃന്ദയുടെ വയറിലും ഇടിച്ചിരുന്നു. ചെറുകുടലിനു പരുക്കേറ്റ വൃന്ദ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. 

ഒരാഴ്ച മുൻപാണ് അപകടമുണ്ടായത്. പുറമേ കാര്യമായ പരുക്കുണ്ടായിരുന്നില്ല. ഛർദിയുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. വിശദ പരിശോധനയിൽ ചെറുകുടലിനു പരുക്കേറ്റതായി കണ്ടെത്തി. ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്കു തിരികെ എത്തുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു മരണം.

ചേവരമ്പലം ഹൗസിങ് ബോർഡ് ഫ്ളാറ്റിൽ താമസിക്കുന്ന വിനോദ് കുമാറിന്റെയും സരിതയുടെയും ഏക മകളാണ് വൃന്ദ വിനോദ്.  സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്‌കൂൾ വിദ്യാർഥിനിയാണ്.  സംസ്‌കാരം ഇന്ന് 11നു മാവൂർ റോഡ് ശ്മശാനത്തിൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now