പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ പതിനേഴുകാരനെ കെട്ടിയിട്ടു മര്‍ദിച്ചു.

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:20 am IST

News Now

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ പതിനേഴുകാരനെ കെട്ടിയിട്ടു മര്‍ദിച്ചു. പണവും മാമ്പഴവും മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. ഞായറാഴ്ചയാണ് പരമശിവവും ഭാര്യയും ചേര്‍ന്ന് കൊഴിഞ്ഞാമ്പാറ സ്വദേശിയായ പതിനേഴുകാരനെ മര്‍ദിച്ചത്. 

ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മര്‍ദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. ഒപ്പമുണ്ടായിരുന്നവര്‍ അടിക്കുരതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും യുവതി കൗമാരക്കാരനെ ക്രൂരമായി തല്ലുന്നതും വീഡിയോയില്‍ കാണാം.

മര്‍ദനത്തില്‍ കൗമാരക്കാരന് സാരമായി പരിക്കേറ്റിട്ടുണ്ട്. മരക്കഷണവും ചെരുപ്പും ഉപയോഗിച്ചായിരുന്നു ക്രൂരമര്‍ദനം. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates