
അമ്മ മരിച്ച ദുഃഖത്തിൽ 27കാരൻ ആറ്റിൽചാടി ജീവനൊടുക്കി
ഇന്ന് അമ്മയുടെ സഞ്ചയനം നടക്കാനിരിക്കെയാണ് ആത്മഹത്യ
കൊല്ലം: അമ്മ മരിച്ച ദുഃഖത്തിൽ മകൻ ആറ്റിൽചാടി ജീവനൊടുക്കി. ചാത്തന്നൂർ സ്വദേശിയായ 27കാരൻ ശ്രീരാഗാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കുമ്മല്ലൂർ പാലത്തിൽ നിന്ന് ഇത്തിക്കരയാറ്റിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്.
ശ്രീരാഗിന്റെ അമ്മ സുധർമണി (52) കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്. ആന്ധ്രപ്രദേശിൽ കശുവണ്ടി മേഖലയിൽ ജോലി ചെയ്തിരുന്ന ശ്രീരാഗ് അമ്മയുടെ മരണ വിവരം അറിഞ്ഞാണു നാട്ടിൽ എത്തിയത്. ഇന്ന് സഞ്ചയനം നടക്കാനിരിക്കെയാണ് ആത്മഹത്യ.
മാതാവിന്റെ മരണത്തെ തുടർന്നു ശ്രീരാഗ് ഏറെ ദുഃഖിതനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ചാത്തന്നൂർ കോയിപ്പാട് തണ്ടാന്റഴികത്ത് വീട്ടിൽ രാജശേഖരൻ ഉണ്ണിത്താന്റെ മകനാണ് ശ്രീരാഗ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല


