ഭാരതപ്പുഴയിൽ അഴുകിയ മൃതദേഹം; പത്തുദിവസത്തെ പഴക്കം; അന്വേഷണം

50 വയസ് പ്രായം തോന്നിക്കുന്ന ആളുടെതാണ് മൃതദേഹമെന്നാണ് പ്രാഥമിക നി​ഗമനം. 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:19 am IST
Edited by :migrator

തൃശൂർ: ഭാരതപ്പുഴയിൽ അഴുകിയ മൃതദേഹം കണ്ടെത്തി. പത്ത് ദിവസത്തോളം പഴക്കം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ് പ്രായം തോന്നിക്കുന്ന ആളുടെതാണ് മൃതദേഹമെന്നാണ് പ്രാഥമിക നി​ഗമനം. 

പട്ടാമ്പി കരിമ്പനക്കടുത്ത് പശുവിനെ മേക്കാൻ എത്തിയവരാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തൃത്താല പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now